വനിതാ പൊലീസ്: കായികക്ഷമതാ പരീക്ഷ വൈകും

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് അര്‍ഹത നേടിയ 21 ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ പകുതിയോടെ പരീക്ഷ നടത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പരീക്ഷ വൈകും. കായികക്ഷമതാ പരീക്ഷ വിജയിച്ച ബാക്കി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിഎസ്‌സി തയാറാകുന്നില്ല. 21 പേര്‍ക്കു വേണ്ടി തങ്ങളുടെ അവസരം ഇല്ലാതാക്കുന്നതിനെതിരെ പരീക്ഷ വിജയിച്ച ആയിരത്തിലധികം ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധമുയരുന്നുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം തടഞ്ഞവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നും ഇവര്‍ പരിശോധിക്കുകയാണ്.

SHARE