സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണം; ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പാലക്കാട് എസ്പി വ്യക്തമാക്കി. കേസന്വേഷണം െ്രെകംബ്രാഞ്ചിനു വിട്ടതായും ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം പറഞ്ഞു.

എഎസ്‌ഐമാരായ റഫീഖ് എം, ഹരിഗോവിന്ദ്, സീനിയര്‍ സിപിഒ മുഹമ്മദ് ആസാദ്, സിപിഒമാരായ കെസി മഹേഷ്, ശ്രീജിത് എസ്, വൈശാഖ് കെ, ജയേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ക്വാര്‍ട്ടേഴ്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തി, കുമാറിന്റെ അനുമതിയില്ലാതെ സാധനങ്ങള്‍ മാറ്റി, മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും.

SHARE