ന്യൂഡല്‍ഹി: പൗരത്വബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. എല്ലാ പൗരന്മാരെയും തുല്യ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്ന ഭരണഘടനയുടെ ലംഘനമാണ് പുതിയ നിയമമെന്ന് കോടതിയില്‍ നിലപാടറിയിക്കും. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് ശേഷമാണ് കോടതിയില്‍ ഹര്‍ജി നല്‍കുക. ഇത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ദേശീയ നേതാക്കള്‍ സുപ്രീംകോടതി അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
പൗരത്വബില്ലിനെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ആസാമില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ വന്‍ ആക്രമണങ്ങളാണ് നടക്കുന്നത്. പൗരത്വബില്ലിനെതിരെ അസമില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബില്ലിനെതിരെ പ്രഖ്യാപിച്ച ബന്ദ് രാവിലെ ആറ് മുതല്‍ ആരംഭിച്ചു. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് എല്ലാ സര്‍വ്വകലാശാലകളും അസാമില്‍ പരീക്ഷകള്‍ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. പ്രതിഷേധക്കാരില്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
ലോക്സഭയില്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. ബില്ലിനെതിരായി 80 പേരും 311 പേര് അനുകൂലിച്ചും വോട്ട് ചെയ്തു. കടുത്ത ഭരണ പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്ല് പാസാക്കിയത്.
പൗരത്വ ഭേഭഗതി ബില്‍ ലോക്സഭയില്‍ പാസായതിനെ തുടര്‍ന്ന് രാജ്യസഭയിലേക്ക് കടന്നു. ലോക്സഭാ കടന്ന ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.