എന്റെ പ്രതീക്ഷ മുഴുവൻ അമിത് ഷായിലാണ്

ഷിബു ഗോപാലകൃഷ്ണന്‍

നിങ്ങൾ എത്ര ശക്തമായി വേണമെങ്കിലും പ്രതിഷേധിച്ചു കൊള്ളൂ, പൗരത്വ ബില്ല് നടപ്പാക്കുക തന്നെ ചെയ്യുമെന്നു പറഞ്ഞ അമിത് ഷാ, ജനങ്ങളുടെ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ട് അതിനു അമിത് ഷായെ ട്വിറ്ററിൽ അനുമോദിക്കുന്ന നരേന്ദ്ര മോദി, ഇവരിലാണ് എന്റെ പ്രതീക്ഷ മുഴുവൻ.

ഞാനൊരു ചാണക്യനാണ് എന്നതാണ് അമിത് ഷായുടെ ദൗർബല്യം, ചാണക്യന്മാർക്ക് കാൽ മുന്നോട്ടു വയ്ക്കാനേ അറിയൂ, പിന്നോട്ട് വയ്ക്കാനറിയില്ല. മുന്നോട്ട് വയ്ക്കാൻ വൈകാരികത മതി, പിന്നോട്ട് വയ്ക്കാൻ വിവേകം വേണം.

അതിനു അനുയായികൾ സമ്മതിക്കില്ല, ഞാൻ ശരിയാണ്, ശരിയായിരുന്നു എന്നുകാണിക്കാൻ അവർ അതിശക്തമായി മുന്നോട്ട് പോവും, സ്വന്തം അടിവേരുവരെ അറുക്കും.

ഇത്തരം അബദ്ധങ്ങളിലാണ്, അവിവേകങ്ങളിലാണ് എല്ലാ അനീതികളും അവസാനിച്ചിട്ടുള്ളത്. ചരിത്രാവശിഷ്ടങ്ങളിലേക്ക് നോക്കുക, അവിടെ തകർന്നു കിടക്കുന്ന സിംഹാസനങ്ങളിലേക്ക് നോക്കുക, അതെല്ലാം തകർന്നു തരിപ്പണമായത് പിടിവാശികൾ കൊണ്ട് അവരുകൂടി പരിശ്രമിച്ചതുകൊണ്ടാണ്.

അടിച്ചർമർത്തലുകൾ കൊണ്ട് കൈയാമം കൊണ്ട് വിജയിക്കാമെന്ന വ്യാമോഹങ്ങളുടെ ശവപ്പറമ്പ് കൂടിയാണ് ചരിത്രം.

SHARE