സിഐഎസ്എഫ് സേനയില്‍ കോവിഡ് ബാധിതരുടെ എണ്ണം 114 ആയി

കൊല്‍ക്കത്ത: സിഐഎസ്എഫ് സേനയില്‍ വൈറസ് ബാധിതരുടെ എണ്ണം 114 ആയി. കൊല്‍ക്കത്തയില്‍ 54 സിഐഎസ്എഫ് സേനാംഗങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. മെയ് അഞ്ചിനായിരുന്നു ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സേനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന. കൊല്‍ക്കത്തയ്ക്ക് പുറമെ ഡല്‍ഹി, മുംബൈ, നോയ്ഡ തുടങ്ങിയ ഇടങ്ങളിലാണ് സിഐഎസ്ഫ് സേനാംഗങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

SHARE