കോഴിക്കോട്: നവീന കോഴ്സുകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് സിജി തയ്യാറാക്കിയ കരിയര്‍ ഹാന്‍ഡ്ബുക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രകാശനം ചെയ്തു. സിജി ഇന്റര്‍നാഷണല്‍ ചെയര്മാന് അമീര്‍ അലി ഏറ്റുവാങ്ങി. 23 വര്‍ഷമായി സൗജന്യ ഉപരിപഠന, തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കി വരുന്ന സിജി കൗണ്‍സിലര്‍മാരുടെ സംഘമാണ് ഹാന്‍ഡ്ബുക്ക് തയ്യാറാക്കിയത്. സംശയ നിവാരണത്തിനായി എത്തുന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും താല്പര്യങ്ങളും മനസ്സിലാക്കിക്കൊണ്ടാണ് വിഷയങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങില്‍ ഹയര്‍ സെക്കന്ററി കരിയര്‍ ഡിവിഷന് ജില്ലാ ഡയറക്ടര്‍ കബീര്‍ പി. അധ്യക്ഷനായിരുന്നു. ചീഫ് കരിയര്‍ കൗണ്‍സിലര്‍ റംല ബീവി, ഡോ. സെഡ്. എ അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. സിജി കരിയര്‍ ഡിവിഷന് ഡയറക്ടര്‍ എം.വി സക്കറിയ ഉപരിപഠന മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ് നയിച്ചു.