ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ നിന്ന് ചൈന ലോകാരോഗ്യ സംഘടനയെ തടഞ്ഞതായി സി.ഐ.എ

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ നിന്ന് ലോകാരോഗ്യ സംഘടനയെ ചൈന തടയാന്‍ ശ്രമിച്ചിരുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ റിപ്പോര്‍ട്ട്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ ഡബ്ല്യുഎച്ച്ഒയുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് ചൈന ഭീഷണിപ്പെടുത്തിയതായാണ് സി.ഐ.എ പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനുവരിയില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ചൈന ലോകാരോഗ്യ സംഘടനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയെ ചൈന സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള സൂചനകള്‍ നല്‍കി നേരത്തെ ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കെതിരെ ഇതിന് മുന്‍പ് നിരവധി തവവണ രംഗത്തെത്തിയിരുന്നു.

SHARE