റൊണാള്‍ഡോ ഡബിള്‍

മാഡ്രിഡ്: സ്‌പെയിനിലെ ഉച്ച വെയിലില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ തളര്‍ന്നില്ല. സൈനുദ്ദീന്‍ സിദാന്‍ എന്ന പരിശീലകന്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച സൂപ്പര്‍ താരം രണ്ട് വട്ടം വല ചലിപ്പിച്ചപ്പോള്‍ സ്പാനിഷ് ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് ഐബറിനെ പരാജയപ്പെടുത്തി. പതിനാലാം മിനുട്ടില്‍ സൂപ്പര്‍ താരത്തിന്റെ മിന്നും ഷോട്ടില്‍ റയല്‍ ലീഡ് നേടി. എന്നാല്‍ അധികം താമസിയാതെ ഐബര്‍ കോര്‍ണര്‍ കിക്കിലുടെ തിരിച്ചെത്തി. മല്‍സരം സമനിലയിലേക്ക് പോവുമോ എന്ന ഘട്ടത്തില്‍ വീണ്ടും കൃസ്റ്റിയാനോയുടെ മികവ് റയലിനെ തുണച്ചു. ജെറാത്ത് ബെയിലിനെ ആദ്യ ഇലവനില്‍ ഇറക്കിയാണ് ഇന്നലെ സിദാന്‍ ടീമിനെ പരീക്ഷിച്ചത്. ഇരട്ട ഗോള്‍ വഴി ലാലീഗ സീസണില്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 17 ആയി ഉയര്‍ന്നു.വിജയം വഴി രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ നാല് പോയിന്റ് അരികിലെത്തി റയല്‍.

SHARE