എന്തൊരു കണ്‍ട്രോള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജോര്‍ദാന്റെ അത്ഭുത ക്യാച്ച്

വെല്ലിങ്ടണ്‍: ട്രാന്‍സ് ടാസ്മാന്‍ ട്വന്റി 20 സീരിസില്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദന്‍ എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു. ആദില്‍ റാഷിദിന്റെ പന്തില്‍ കൊളിന്‍ ഡെ ഗ്രാന്‍ഹോമിനെ പുറത്താക്കാന്‍ ലോങ് ഓഫില്‍ എടുത്ത ക്യാച്ചിനെ വാഴ്ത്തുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍.

സിക്‌സറിലേക്ക് താണിറങ്ങുകയായിരുന്ന പന്ത് ഉയര്‍ന്നു ചാടി വലതുകൈയിലൊതുക്കിയ ജോര്‍ദാന്‍, ബൗണ്ടറി ലൈന്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ലാന്റ് ചെയ്യുകയായിരുന്നു. ക്യാച്ചെടുക്കുന്നതിലും കാല്‍ നിലത്തു വെക്കുന്നതിലും ജോര്‍ദാന്‍ കാണിച്ച അസാമാന്യ മികവാണ് ഏറെ വാഴ്ത്തപ്പെടുന്നത്.