മോദിക്കും അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ. ഇരുവരും 50-70 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് തങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് ശേഷം ബെംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

79 എം.എല്‍.എമാരില്‍ 76 പേരും യോഗത്തിനെത്തി. ബാക്കിയുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിശദീകരണം ആവശ്യപ്പെടും. ശേഷം ഹൈക്കമാന്‍ഡുമായി സംസാരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ജാര്‍കിഹോളി, ബി.നാഗേന്ദ്ര, ഉമേഷ് ജാധവ്, മഹേഷ് കുമതഹള്ളി എന്നിവരാണ് വെള്ളിയാഴ്ച ചേര്‍ന്ന ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

SHARE