അതിഥിയായി ജയറാമെത്തി; കൗതുകമുണര്‍ത്തുന്ന ചോദ്യങ്ങളുമായി ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: പ്രശസ്ത സിനിമാതാരം പത്മശ്രീ ജയറാം കോഴിക്കോട് ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായെത്തി. കൗതുകമുണര്‍ത്തുന്നതും ചിരിപ്പടര്‍ത്തുന്നതുമായ ചോദ്യങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് ചോദിച്ചത്. പഠിച്ച പെരുമ്പാവൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെയും ശ്രീശങ്ക കോളേജിലെയും ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികളോട് പങ്കുവെക്കാന്‍ അദ്ദേഹം മറന്നില്ല.
ഒരു മെഡിക്കല്‍ റെപ്രസെന്ററ്റീവായി തുടങ്ങിയ ജോലിയില്‍ നിന്ന് പത്മശ്രീയിലേക്കുള്ള കഠിനാധ്വാനത്തിന്റെ കഥ വിദ്യാര്‍ത്ഥികള്‍ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്.

വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ മുന്നില്‍ തുറക്കാന്‍ പോകുന്ന വിശാലമായ ലോകത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. സാധിക്കുന്ന അത്രയും ഭാഷകള്‍ പഠിക്കണമെന്ന് കുട്ടികളെ ഉണര്‍ത്തിയതിനോടൊപ്പം മാതൃഭാഷ മറക്കരുതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചെണ്ടയും ആനയും മേളങ്ങളും മിമിക്രിയും പാട്ടുമായി കുട്ടികളോടൊപ്പം കുട്ടികളിലൊരാളായി മാറുകയായിരുന്നു അദ്ദേഹം.

SHARE