വായനാദിനം; കോഴിക്കോട് ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി ഖൈറുന്നിസ

വായനാദിനത്തിന്റെ മുന്നോടിയായി തന്റെ അനുഭവങ്ങള്‍ കോഴിക്കോട് ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച് എഴുത്തുകാരി ഖൈറുന്നിസ. തന്റെ കുട്ടിക്കാലത്ത് നിന്ന് എഴുത്തുകാരിയിലേക്കുള്ള ദൂരമായിരുന്നു ഓര്‍മ്മകളായി ഖൈറുന്നിസ കുട്ടികളുമായി പങ്കുവെച്ചത്. തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച കഥാമത്സരവും പിന്നീട് നേടിയെടുത്ത നേട്ടങ്ങളുമെല്ലാം എഴുത്തുകാരി വിവരിക്കുന്നത് കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ടിങ്കിള്‍ എന്ന ചിത്രകഥാ പുസ്തകം നടത്തിയ കഥാമത്സരത്തില്‍ അമര്‍ എന്ന കഥാപാത്രത്തിന്റെ കുസൃതിക്ക് ലഭിച്ച സമ്മാനം തുടക്കം കുറിച്ചത് വലിയ വിജയഗാഥയ്ക്കായിരുന്നു.

പിന്നീട് പെന്‍ഗ്വിന്‍ ബുക്ക്‌സ് തുടര്‍ച്ചയായി ഖൈയറുന്നിസയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.ഹൗസാറ്റ് ബച്ചര്‍ ഫിന്‍ഗേര്‍സ്,അഡ്വന്‍ഞ്ചര്‍ ഓഫ് ബട്ടര്‍ ഫിന്‍ഗേര്‍സ് എന്ന് തുടങ്ങി നിരവധി കഥകള്‍ എഴുതുകാരിയുടെ തൂലികയില്‍ നിന്ന് ജനിച്ചു. വായന അന്യനിന്ന് പോകുന്ന കാലത്ത് വായനയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോടെ ബോധ്യപ്പെടുത്താന്‍ എഴുത്തുകാരി മറന്നില്ല. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ലളിതമായി മറുപടി നല്‍കിയ എഴുത്തുകാരി കുട്ടികളെ വായനയുടെ ലോകത്തേക്ക് ഉയര്‍ത്തുകയായിരുന്നു.

SHARE