മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെ ട്രോളി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി പ്രമുഖ വ്യവസാനി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ പണ്ട് തന്റെ സ്ഥാപനത്തില്‍ നടന്ന സമരത്തില്‍ തന്നെ പെറ്റി ബൂര്‍ഷ്വയെന്നും അമേരിക്കന്‍ ചെരുപ്പ് നക്കിയെന്നും സി.ഐ.ടി.യുക്കാര്‍ വിളിച്ചതാണ് ഓര്‍മ്മ വരുന്നതെന്ന് ചിറ്റലപ്പള്ളി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഒരു പഴയ ലാംബെ സ്‌കൂട്ടറും ചെറിയ വ്യവസായവും മാത്രമാണ് അന്ന് എനിക്കുണ്ടായിരുന്നത്. പ്രത്യയ ശാസ്ത്രവും ആദര്‍ശവാദവും എത്ര പെട്ടന്നാണ് മാറുന്നത്-ചിറ്റിലപ്പള്ളി കുറിച്ചു.

ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്ലിനിക്കില്‍ പരിശോധനകള്‍ക്ക് വിധേയനാവും. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പം പോകുന്നുണ്ട്.

SHARE