‘രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും പണം വാങ്ങി’; ബിജെപി ആരോപണത്തിന് മറുപടിയുമായി ചിദംബരം

ന്യൂഡല്‍ഹി: ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയെനന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം അര്‍ധസത്യമാണെന്ന് പി. ചിദംബരം പറഞ്ഞു.

15 വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ഫണ്ട് 2020ലെ മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലുണ്ടായ കടന്നുകയറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു. ‘ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ അര്‍ധ സത്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആന്‍ഡമാന്‍ ആന്‍ഡ് നികോബാറിലെ സുനാമി പ്രവര്‍ത്തനങ്ങള്‍ക്കായി 2005ലെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 2 കോടി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് നല്‍കിയിരുന്നെന്ന സത്യം എന്തുകൊണ്ടാണ് ബി.ജെ.പി ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്,’ പി. ചിദംബരം ചോദിച്ചു.

2005ലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ സോണിയാഗാന്ധിയായിരുന്നു. ഡോ. മന്‍മോഹന്‍സിംഗ്, രാഹുല്‍ഗാന്ധി, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയവരായിരുന്നു ബോര്‍ഡംഗങ്ങള്‍. ആരോപണങ്ങളെ തള്ളിയ കോണ്‍ഗ്രസ് ഇന്ത്യ ചൈന തര്‍ക്കത്തെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

SHARE