പീഡനക്കേസില്‍ ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി. നേതാവ് ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായെങ്കിലും നിലവില്‍ ആശുപത്രി കഴിയുന്ന ചിന്മയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയാണ് തള്ളിയത്. ഇതോടൊപ്പം ചിന്മയാനന്ദില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയ്ക്കും കോടതി ജാമ്യം അനുവദിച്ചില്ല.

പെണ്‍കുട്ടിയുടെ പീഡനപരാതിയില്‍ പോലീസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നില്ല. പകരം അധികാരദുര്‍വിനിയോഗം നടത്തിയെന്ന കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്.

SHARE