കൊറോണ തുടക്കം മാത്രം, അടുത്ത മഹാമാരിയെ തടയാന്‍ തയ്യാറാവൂ; മുന്നറിയിപ്പുമായി ചൈനീസ് വിദഗ്ധ

ലോകം നിലവില്‍ അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് എന്ന വെല്ലിവിളി വലിയൊരു വിപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും ചൈനയുടെ ബാറ്റ് വുമണ്‍ ഷി ഷെങ്‌ലി. വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ശാസ്ത്രജ്ഞരും സര്‍ക്കാരുകളും സുതാര്യമായും പരസ്പര സഹകരണത്തോടെയും പ്രവര്‍ത്തിക്കണമെന്ന് അവര്‍ പറയുന്നു. ശാസ്ത്രം രാഷ്ട്രീയവല്‍ക്കരിക്കുപ്പെടുന്നത് അത്യന്തം ഖേദകരമാണ്, ഷി പറയുന്നു.

അടുത്ത മഹാമാരിയില്‍നിന്ന് മനുഷ്യരെ തടയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍നിന്നുള്ള ഇത്തരം അജ്ഞാത വൈറസുകളെ കുറിച്ച് മുന്‍കൂട്ടി പഠിക്കണം, മുന്നറിയിപ്പുകള്‍ നല്‍കണം. അതുപഠിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായേക്കാം.’ ഷി പറഞ്ഞു.

താന്‍ പഠനവിധേയമാക്കിയ കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ നിന്ന് വ്യത്യസ്തമാണ് നിലവില്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസെന്ന് ഷി പറയുന്നു. മഹാമാരിക്ക് തന്റെ ലാബുമായി യാതൊരു ബന്ധവുമില്ലെന്ന് ഷി പറഞ്ഞിരുന്നു. ലാബില്‍ നിന്നുണ്ടായതാണ് വൈറസ് എന്ന ആരോപണം പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ വാങ് യാനിയും അഭിപ്രായപ്പെട്ടിരുന്നു.

SHARE