ആമിര്‍ഖാന് ചൈനയിലും ആരാധക വൃന്ദം…

ബോളിവുഡ് സിനിമകളുടെ ഹിറ്റ് മേക്കറായ ആമിര്‍ഖാന് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രമൊതുങ്ങുന്നതല്ല ആമിറിന്റെ ആരാധകവൃന്ദം. നമ്മുടെ അയല്‍ക്കാരായ ചൈനയിലും താരത്തിന് കട്ട ആരാധകരുണ്ട്. കൊറിയന്‍, ഹോളിവുഡ് ചിത്രങ്ങളാണ് എല്ലാക്കാലത്തും ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനിടയിലേക്കാണ് ആമിര്‍ഖാനെന്ന ബോളിവുഡ് താരത്തിന്റെ ചിത്രങ്ങള്‍ എത്തുന്നത്.

aamirkhanmoochthumb_640x480

ആമിര്‍ഖാന്റെ എല്ലാ ചിത്രവും ചൈനയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ത്രീഇഡിയറ്റ്‌സ് എന്ന ചിത്രമാണ് ചൈനക്കാരുടെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലാന്‍ ആമിറിന് അവസരമൊരുക്കിയത്. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ ഹിറ്റായ ദംഗലും ചൈനയില്‍ ഹിറ്റായിരുന്നു. ചൈന സന്ദര്‍ശനം നടത്തിയപ്പോള്‍ ആമിറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചൈനയില്‍ മെയ് അഞ്ചിന് ‘ഷുആയ് ജിയാവോ ബാബ’ എന്ന പേരില്‍ എത്തിയ ദംഗല്‍ ഇപ്പോള്‍ 150 കോടി വാരിയിരിക്കുകയാണ്. ചിത്രങ്ങള്‍ ഹിറ്റായതോടെ താരത്തിന് ആരാധകരും കൂടി. സോഷ്യല്‍മീഡിയയിലും താരത്തെ ഫോളോ ചെയ്യുന്ന ചൈനക്കാര്‍ നിരവധിയാണ്. ചൈനയിലെ ജനകീയ സോഷ്യല്‍മീഡിയയില്‍ ആമിറിനുള്ള അക്കൗണ്ടിന് നാലരലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.

aamir-copy-1

ഒരു വര്‍ഷത്തില്‍ വെറും നാല് ഇന്ത്യന്‍ സിനിമകള്‍ മാത്രമാണ് ചൈനയില്‍ പ്രദര്‍ശിപ്പിക്കാറുള്ളൂ. ത്രീ ഇഡിയറ്റ്‌സും, പികെയുമെല്ലാം ചൈനയില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് താരത്തിന് ആരാധകര്‍ ഇത്രയേറെയായത്.

SHARE