കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ താമസക്കാരെ മുഴുവന്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ച് വുഹാന്‍ അധികൃതര്‍. വരുന്ന പത്തുദിവസത്തിനുള്ളില്‍1.1 കോടി വരുന്ന താമസക്കാരെ മുഴുവന്‍ പരിശോധന നടത്താനാണ് തീരുമാനമെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വീണ്ടും വുഹാനില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു വ്യാപക പരിശോധന നടത്താനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇത്രയധികം പരിശോധനകള്‍ എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് വുഹാനെയായിരുന്നു. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത 4,633 മരണങ്ങളില്‍ 4512 ഉം ഹുബെയിലാണ് സംഭവിച്ചത്. അതില്‍ 3,869 ഉം വുഹാനിലായിരുന്നു.