വുഹാനെ കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കി ചൈന

കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെടുന്ന വുഹാനെ അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിലേക്ക് ചൈന മാറ്റി. നഗരത്തിലെ മരണനിരക്ക് 50 ശതമാനത്തിലേറെ കുറവ് വന്ന സാഹചര്യത്തിലാണ് തീരുമാനം.

14 ദിവസം ഒരു കൊവിഡ് കേസ് പോലും ഉണ്ടാവാത്ത പ്രദേശങ്ങളെയാണ് ചൈന അപകടസാധ്യത കുറഞ്ഞതായി കാണുന്നത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ സമ്പര്‍ക്കം മൂലം വൈറസ് ബാധിതരായവരുമാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഇതുവരെ 4,632 പേരാണ് ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. 82,735 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ചത്. ഇപ്പോഴും ആയിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിനിടെ കൊറോണവൈറസ് മനുഷ്യസൃഷ്ടിയാണെന്ന വാദം തള്ളി ചൈന രംഗത്തെത്തി. അതിനിടെ ലോകരാജ്യങ്ങള്‍ ചൈനയില്‍ മരണനിരക്കില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെ വുഹാനിലെ മരണനിരക്കില്‍ 50 ശതമാനത്തോളം വര്‍ധന ചൈന സമ്മതിച്ചിരുന്നു.

SHARE