യുഎസിന്റെ വിലക്കിന് പിന്നാലെ ഡബ്ല്യു.എച്ച്.ഒക്ക് കൂടുതല്‍ സഹായവുമായി ചൈന; കോവിഡിന്റെ മറവില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി യു.എന്‍

വാഷിങ്ടണ്‍: തങ്ങള്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനക്ക് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ചൈന. കോവിഡിനെതിരായ ആഗോള പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനക്ക് 30 മില്യണ്‍ ഡോളര്‍ അധികസഹായം നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വാക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് അധിക സംഭാവനയെന്ന് ഹുവ ചുന്‍യിങ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ചൈനീസ് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് അമേരിക്ക കഴിഞ്ഞ ആഴ്ചയാണ് സഹായം അവസാനിപ്പിച്ചത്. ഡബ്ല്യു.എച്ച്.ഒക്ക് പ്രധാന സാമ്പത്തിക ഉറവിടമായിരുന്നിട്ടും തങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ആരോപിച്ചായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി. ഇതിന് പിന്നാലെയാണ് ചൈന ഡബ്ല്യു.എച്ച്.ഒക്ക് കൂടുതല്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കോവിഡ് 19 മഹാമാരി ആഗോളവ്യാപകമായി സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിന്റെ മറവില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നക്കപ്പെടുന്നതായി മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ഐക്യരാഷ്ട്രസഭാ. കോവിഡ് സാഹചര്യം മുതലെടുത്ത് ചില രാജ്യങ്ങളില്‍ വന്‍ തോതില്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ നടപ്പാക്കുന്നുണ്ടെന്നും ഇത് മനുഷ്യാവകാശ ലംഘനങ്ങളുടേതായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രതിസന്ധികളെ മറികടക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്ന യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അതേസമയം ഏതൊക്കെ രാജ്യങ്ങളിലാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

SHARE