കോവിഡ് മഹാമാരിയില്‍നിന്നു മോചനം നേടുന്നതിനിടെ വീണ്ടും ചൈനയില്‍ രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കി. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്കി. ലോകത്താകെ ഇതുവരെ 42,56,053 പേര്‍ക്കാണ് കോവിഡ് ബാധയേറ്റത്. 2,87,336 ഇതുവരെ കോവിഡ് ബാധയേറ്റ് മരിച്ചു.