ഗാങ്‌ടോക്ക്: ലഡാകിന് പുറമെ സിക്കിം അതിര്‍ത്തിയിലും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി സൂചന. വാര്‍ത്താചാനലായ എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യന്‍ സൈനികന്‍ പ്രഹരിക്കുന്നതും തുടര്‍ന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഈ ദൃശ്യങ്ങള്‍ എപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയതാണെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ ഗല്‍വാന്‍ ഏറ്റുമുട്ടലിലടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടെ ഇരും രാജ്യങ്ങളും സൈനിക പിന്‍മാറ്റത്തിന് ധാരണയായെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നതിനിടയിലാണ് പുതിയ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. മഞ്ഞ് മൂടിയ മലനിരകളിലാണ് സംഭവം. 5 മിനുട്ട് നീണ്ട ഈ പോര് പിന്നീട് ഒരു ഇന്ത്യന്‍ സൈനികന്‍ ഇടപെട്ട് ശാന്തമാക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഗാല്‍വാനില്‍ ജൂണ്‍ 15നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു.അതേസമയം തങ്ങളുടെ കമാണ്ടര്‍ വധിക്കപ്പെട്ടുവെന്ന് ചൈന കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നെങ്കിലും ആകെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.