മഹാമാരിയിലും ലാഭം കൊയ്ത് ചൈന; ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കയ്യറ്റുമതിയില്‍ കോടിയുടെ വരുമാനം

ലോകം ഇന്ന് നേരിടുന്ന കൊറോണ വൈറസിന്റെ ഭീതിയുടെ ഉറവിടമെന്ന് വിളിക്കുന്ന ചൈനയില്‍ നിന്ന് വരുന്നത് സാമ്പത്തിക ലാഭത്തിന്റെ കണക്കുകള്‍. മഹാമാരി കാലത്തും വന്‍ സാമ്പത്തിക നേട്ടമാണ് ചൈന കൊയ്യുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമമാണ് ലോകമെമ്പാടും നേരിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ പല രാജ്യങ്ങളിലും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനം ഏതാണ്ട് നിലച്ച മട്ടാണ്. അതിനാല്‍ തന്നെ ഇവ ഇറക്കുമതി ചെയ്യുകയാണ് പല രാജ്യങ്ങളും. ഈ അവസരമാണ് ചൈന മുതലാക്കിയത്. ഏതാണ്ട് 11,000 കോടിരൂപ മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന വിവിധ രാജ്യങ്ങളിലേയ്ക്ക് ഈ കാലഘട്ടത്തില്‍ കയറ്റി അയച്ചത്. കൊറോണയില്‍ മറ്റ് രാജ്യങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് കൈറ്റുമതിയില്‍ ചൈന അതിവേഗ കുതിപ്പ് നടത്തുന്നത്. ചൈനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

SHARE