‘പിഎല്‍.എ കമാന്‍ഡിങ് ഓഫീസര്‍ ഗല്‍വാനില്‍ കൊല്ലപ്പെട്ടു’ ;ഒടുവില്‍ സ്ഥിരീകരിച്ച് ചൈന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്. ജനറല്‍ തലത്തിലുള്ള യോഗം നടക്കുന്നതിനിടയിലാണ് വാര്‍ത്ത പുറത്തുവരുന്നത്.

എന്നാല്‍ സംഘട്ടനത്തില്‍ ആകെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും െചയ്തു. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു.

SHARE