നിയന്ത്രണ രേഖയ്ക്ക് സമീപം പെട്രോളിങ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

ലഡാക്കില്‍ ഇന്ത്യാ- ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പെട്രോളിങ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. അതേസമയം ഈ വാര്‍ത്തകള്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്.

ലഡാക്കില്‍ രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് സംഘം തടഞ്ഞുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേന, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് പെട്രോളിങ് നടത്തിയത്. ഇവരുടെ ആയുധമടക്കം ചൈനീസ് സൈന്യം കൈവശപ്പെടുത്തിയെന്നും എന്നാല്‍ കുറച്ചുനേരത്തിന് ശേഷം എല്ലാവരെയും ആയുധമടക്കം വിട്ടയച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഈ വിവരങ്ങള്‍ തെറ്റാണെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഇതേപ്പറ്റി സൈനിക നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

SHARE