ചൈന യു.എസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കി

മൂന്ന് പ്രധാന യു.എസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കെതിരെ യു.എസ് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.

ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളുടെ യു.എസ് പൗരന്‍മാരായ റിപ്പോര്‍ട്ടര്‍മാരേയാണ് ചൈന പുറത്താക്കിയത്. ഒരു മാസം മുമ്പ് ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് പ്രധാനപ്പെട്ട യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ചൈന ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. 13 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്.

SHARE