പുതുവത്സരാഘോഷ വിപണി തകരാതിരിക്കാന്‍ ചൈന നുണ പറഞ്ഞു; വില നല്‍കേണ്ടി വന്നത് ലോകം

ലോകം കോവിഡ് 19 ഭീതിയിലാണ്. പതിനാലായിരത്തിലേറെ ജീവനുകള്‍ നിലവില്‍ ഈ മഹാമാരി കവര്‍ന്നെടുത്തു കഴിഞ്ഞു. എന്നാല്‍ പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതിനെല്ലാം ഉത്തരവാദി ചൈന തന്നെയാണെന്നാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ടത് അറിഞ്ഞിട്ടും ചൈന അത് കാര്യമായി എടുത്തില്ലെന്നും പൊതുജനങ്ങള്‍ക്ക് മതിയായ നിര്‍ദ്ദേശം നല്‍കിയില്ലെന്നും പുറം ലോകം വളരെ വൈകിയാണ് അറിഞ്ഞത്.

വുഹാനില്‍ നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും പുതുവത്സരാഘോഷങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ അരക്കോടിയിലേറെ മനുഷ്യര്‍ നഗരം വിട്ടു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മഹാമാരിയെ നേരിടുന്നതില്‍ ചൈന ക്ഷമിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഡിസംബര്‍ 10 നാണ് വുഹാനിലെ പ്രധാന മാര്‍ക്കറ്റിലെ കടല്‍ വ്യാപാരിയായ വെയ് ഗിക്‌സിയന് ആദ്യം അസുഖം കണ്ടെത്തിയത്.
ഏകദേശം മൂന്നാഴ്ചയോളം സമയമെടുത്തു രോഗം കണ്ടെത്താന്‍ തന്നെ. അപ്പോഴേക്കും നിരവധി പേരിലേക്ക് വ്യാപിച്ചിരുന്നു. ആദ്യ രോഗിക്ക് ശേഷമുള്ള രോഗികളും സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ അവരും ചെറിയതും മോശമായതുമായ ക്ലിനിക്കുകളും ആശുപത്രികളും സന്ദര്‍ശിച്ചു. പിന്നീട് വൈറസ് വ്യാപിച്ച് തകര്‍ത്തത് ചൈനയെ മാത്രമല്ല ഈ ലോകത്തെ തന്നെയായിരുന്നു.

ഡിസംബറിന്റെ അവസാനത്തില്‍ ഡോക്ടര്‍മാര്‍ കൊറോണയുടെ കേന്ദ്രം കണ്ടെത്തിയതോടെ രോഗികളെ ക്വാറന്റീന്‍ ചെയ്യുകയും അവരുടെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, ചൈനീസ് അധികാരികള്‍ അവരുടെ സമപ്രായക്കാരെ പൊതുജനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ നിന്ന് തടഞ്ഞു. ഇതാണ് വലിയ പ്രതിസന്ധിക്കും വ്യാപകമായി പകരുന്നതിനും കാരണമായത്.

പുതുവര്‍ഷ ആഘോഷത്തിനിടെ വൈറസ് ബാധയുടെ വാര്‍ത്ത പുറത്ത് വിട്ടാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നും വിപണി തകരുമെന്നും ചൈനീസ് അധികൃതര്‍ കരുതി. കൊറോണ വൈറസ് ബാധയാണിതെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു തങ്ങളുടെ തെറ്റ് മനസിലാക്കി ഡോക്ടര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനും ക്ഷമാപണത്തിനും ചൈനയിലെ അധികൃതര്‍ തയ്യാറായത്.

SHARE