ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന; ‘രണ്ടാഴ്ചക്കകം സൈനിക നടപടി’

ബീജിങ്: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന. ദോക്‌ലായില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കകം സൈനിക നടപടിയുണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നാണ് പത്രത്തില്‍ ആരോപിക്കുന്നത്. ദോക് ലാ മേഖലയില്‍ ചൈന ചൈനയുടേതാണെന്നും ഭൂട്ടാന്‍ ഭൂട്ടാന്റേതാണെന്നും അവകാശപ്പെടുന്ന സ്ഥലത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

SHARE