സ്‌കൂളിലേക്കുള്ള വഴിയെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ലൗലിയും അലിയും

നടത്തിയ കൂസൃതി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പുസ്തക കെട്ടുമായി ക്ലാസ് കഴിഞ്ഞ് പോകുംവഴിയെ ഇരുവരും നടത്തിയ കായിക വിനോദമാണ് മണിക്കൂറുകള്‍കൊണ്ട് ലോകശ്രദ്ധയാര്‍ജിച്ചത്. ഒളമ്പിക്‌സില്‍ ജിംനാസ്റ്റികിലെ മത്സരയിനമായ സമര്‍സോള്‍ട്ടും കാര്‍ട്ട് വീലുമാണ് സ്‌കൂള്‍വിട്ടുപോവുന്ന വഴിയെ കുട്ടികള്‍ കുട്ടികളിയായി നടത്തിയത്.

സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ ഒളമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ നാദിയ കൊമനേച്ചിനെ വരെ പങ്കുവെച്ചുകഴിഞ്ഞു.

വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാദിയ കൊമനേച്ചിനെ ഞെട്ടിച്ച വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത് 1.4 മില്യണ്‍ പേരാണ്.

ടിക്ക് ടോക്കിലൂടെ വൈറലായ വീഡിയോയില്‍ നിന്നും വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം വി റാവുവിന്റെ ട്വീറ്റില്‍ നിന്നാണ്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ സംഘമിത്ര വിദ്യാലയത്തിലെ 7ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ ലവ്‌ലിയും അലിയുമാണ് ചെറു കുസൃതിയിലൂടെ ലോകശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

SHARE