പശുവിന്റെ കയറില്‍ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

പാറശ്ശാല: പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ സൈറയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് അപകടമുണ്ടായത്. ഓടിയെത്തിയ പശുവിന്റെ കയറില്‍ സൈറ കുരുങ്ങി. കയറില്‍ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട് പശു ഓടി. ഓട്ടത്തില്‍ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നില്‍വച്ചായിരുന്നു സംഭവം. പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പശുവിന്റെ കയറില്‍ കുരുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊഴിയൂര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

SHARE