തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി സ്റ്റീഫനാണ് പൊലീസ് പിടിയിലായത്.
ആലുവയിലെ ഒരു വീട്ടില്‍ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2018 ലാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ സ്റ്റീഫന്‍ ഒളിവില്‍ പോയി. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ ഇയാള്‍ ഇടക്ക് വരാറുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.