സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം അനുവദിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൂര്‍ണ നിയന്ത്രണം വേണമെന്ന വാദം ജനായത്ത രീതിക്ക് എതിരാണ്. നിലവില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സുതാര്യമാണ്. ബാങ്കുകളിലെ പരിശോധനകള്‍ ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണമേഖലയെ സര്‍ക്കാര്‍ സഹായിക്കും. നബാര്‍ഡും സഹകരണമേഖലക്കാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE