മാവോവാദികളെ വെടിവെച്ച് കൊന്നതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി

പാലക്കാട് മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. സ്വയ രക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

എ.കെ.47 അടക്കമുള്ള ആധുനിക ആയുധങ്ങള്‍ മാവോവാദികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുസ്ലിം ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏറ്റുമുട്ടലാണ് നടന്നിരിക്കുന്നതെങ്കില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗത്ത് നിന്ന് ആര്‍ക്കെങ്കിലും ചെറിയ പരിക്കെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. ഇത് ഏകപക്ഷീയമായ വെടിവെപ്പാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രതിപക്ഷം ഉന്നയിച്ചു.

SHARE