ടി.പി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ടി.പി വധക്കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരുള്‍പ്പെടെ 20 തടവുകാരാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

ജയില്‍ ഉപദേശക സമിതി അംഗങ്ങളായ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വല്‍സന്‍ പനോളി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ കെ.കെ രാഗേഷ്, പി.കെ ശ്രീമതി, ജയില്‍ മേധാവി ആര്‍.ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ടി.പി കേസിലെ മറ്റൊരു പ്രതിയായ പി.കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അനുവദിച്ചില്ല. സി.പി.എം നേതാവായ കുഞ്ഞനന്തനുമായി കൂടിക്കാഴ്ച നടത്തുന്നത് വിവാദമാവുമെന്ന് ഭയന്നാണ് അനുമതി നല്‍കാതിരുന്നതെന്നാണ് സൂചന.

SHARE