വിവേകശൂന്യരെ അധികാരത്തിലേറ്റിയതിന്റെ വിലയാണ് ഡല്‍ഹി കലാപം; പി. ചിദംബരം

ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിച്ചതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. വിവേകശൂന്യരായവരെയും ദീര്‍ഘദര്‍ശവും ഇല്ലാത്താവരെയും അധികാരത്തിലേറ്റിയതിന് ജനങ്ങള്‍ നല്‍കേണ്ടി വരുന്ന വിലയാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വനിയമം കൊണ്ടുവരുന്നതിന് മുമ്പ് പ്രതിഷേധക്കാരുടെ അഭിപ്രായം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.നിലവില്‍ സുപ്രീം കോടതിയുടെ പരിധിയില്‍ ഉള്ള വിഷയം ചര്‍ച്ചചെയ്യാതെ നടപ്പിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമ ഭേദഗതി എന്ന ചിന്ത ഒഴിവാക്കാന്‍ സര്‍ക്കാരിന് ഇനിയും സമയമുണ്ടെന്നും ചിദംബരം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൗരത്വനിയമ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. എട്ട് പേരാണ് ഇതുവരെ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

SHARE