ചിദംബരം ലോക്‌സഭയില്‍; മാധ്യമങ്ങളെ കാണും

മുന്‍ ധനകാര്യമന്ത്രി പി ചിദംബരം ലോക്‌സഭയിലെത്തി. 106 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ചിദംബരം ഇന്നലെ മോചിതനായത്. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ ചിദംബരത്തിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ക്കൂടി ജാമ്യം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

ഉച്ചക്ക 12.30 ന് മാധ്യമങ്ങളെ കാണുമെന്ന ചിദംബരം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ, പൊതുപ്രസ്താവന നടത്തുകയോ ചെയ്യരുതെന്ന് ജാമ്യവ്യവസ്ഥയില്‍ കോടതി ചിദംബരത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗബഞ്ചാണ് 74കാരനായ ചിദംബരത്തിന് ഇന്നലെ ജാമ്യമനുവദിച്ചത്. ഓഗസ്റ്റ് 21നാണ് സിബിഐ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചിദംബരത്തെ കസ്റ്റഡിയിലെടുക്കുന്നത്.

SHARE