സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിക്കോട് ജില്ലയില്‍ 220 രൂപയാണ് കോഴിയിറച്ചിയുടെ വില.

ഒരാഴ്ചക്കിടെ അറുപത് രൂപയുടെ വര്‍ദ്ധനവാണ് കോഴിയിറച്ചിക്കുണ്ടായത്. 160 രൂപയില്‍ നിന്ന് 220ലേക്ക് എത്തിയത്. ലെഗോണ്‍ കോഴിക്ക് 185 രൂപയാണ്. റംസാന്‍ കാലമായതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറിയതും വില കൂടാന്‍ കാരണമായി. അതേസമയം, ഇപ്പോഴത്തെ വില വര്‍ദ്ധനവിന് പിന്നില്‍ തമിഴ്‌നാട് ലോബിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അതേസമയം, വില ഉയര്‍ന്നതോടെ അധികൃതര്‍ ഇടപ്പെട്ടിട്ടുണ്ട്. കോഴിയിറച്ചി 200 രൂപയ്ക്ക് മുകളില്‍ വില്‍ക്കരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഫാമുകളില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്ന കോഴി നിലവിലെ വിലയ്ക്കല്ലാതെ വില്‍പന നടത്തുന്നത് വ്യാപാരികളെ നഷ്ടത്തിലാക്കുമെന്നാണ് വ്യാപരികള്‍ പറയുന്നത്. തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് ചിക്കന്‍ സ്റ്റാളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

200 രൂപയ്ക്ക് മുകളില്‍ വില്‍ക്കരുതെന്ന കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.

SHARE