ഛത്തീസ്ഗഡ് നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

റായ്പുര്‍: ഛത്തിസ്ഗഡ് നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 151 നഗരസഭ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം അറിവായ 2032 വാര്‍ഡുകളില്‍ 923 എണ്ണത്തില്‍ കോണ്‍ഗ്രസ് ജയിച്ചു. ബി.ജെ.പി 814 വാര്‍ഡുകള്‍ നേടി രണ്ടാമതാണ്. അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് 17 എണ്ണം നേടിയപ്പോള്‍ സ്വതന്ത്രര്‍ 278 വാര്‍ഡുകളില്‍ ജയം കണ്ടു.10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 2831 വാര്‍ഡുകളാണുള്ളത്.

SHARE