ജയ്പൂര്‍: ദീപിക പദുകോണ്‍ നായിക വേഷത്തിലെത്തുന്ന ചപക് സിനിമക്ക് നികുതിയിളവ് നല്കി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളാണ് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചപക് സിനിമക്ക് നികുതിയിളവ് നല്കുന്നതില് സന്തോഷമുണ്ടെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ചപക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
മേഘ്നാ ഗുല്‍സാര്‍ ആണ് ചപകിന്റെ സംവിധായകന്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. ദീപിക പദുകോണ്‍ ആണ് ലക്ഷ്മിയായി വേഷമിടുന്നത്.