ആലപ്പുഴ: ചേര്‍ത്തലയില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. രണ്ട് നഴ്സുമാര്‍ക്കും രോഗ ബാധയുണ്ട്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ ഇവിടെയായിരുന്നു ചികിത്സിച്ചത്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭ വ്യക്തമാക്കി.
അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി നില്ക്കുന്ന പൂന്തുറ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ദ്രുത പ്രതികരണ സംഘം രംഗത്തിറങ്ങുന്നു. റവന്യു പൊലീസ് ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീമിനു രൂപം നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കി.