അലന്റെയും താഹയുടേയും വീട് പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്‍ ശുഐബിന്റെയും താഹയുടേയും വീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. മനുഷ്യാവകാശപ്രശ്‌നമെന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ല. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല ഇരുവരുടേയും വീട്ടിലെത്തിയത്.

അതേസമയം അലനെയും താഹയേയും പൂര്‍ണമായും തള്ളിപ്പറയുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഇരുവരും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് കഴിഞ്ഞ ദിവസം പി. ജയരാജനും ആവര്‍ത്തിച്ചു. ഇരുവരും എസ്.എഫ്.ഐയെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഉപയോഗിച്ചുവെന്ന് ജയരാജന്‍ പറഞ്ഞു. ഇത് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SHARE