കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാത്തതെന്ത്? പൊലീസിനെതിരെ ചെന്നിത്തല

തൃശൂര്‍: പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനോ കൂടുതല്‍ പ്രതികളെ പിടികൂടാനോ പൊലീസ്് ശ്രമിക്കുന്നില്ല. കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസിന്റെ അനാസ്ഥ കാരണം അന്വേഷണം നിലച്ച മട്ടാണ്- ചെന്നിത്തല പറഞ്ഞു.

കൊലപാതകത്തില്‍ നിഷ്പക്ഷമായ അന്വേഷണം സാധ്യമാവണമെങ്കില്‍ കേസ് സി.ബി.ഐക്ക് വിടണം. സര്‍ക്കാര്‍ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടണമെന്നും ചെന്നിത്തല ചോദിച്ചു. കുടുങ്ങുമെന്ന പേടി മൂലമാണ് സി.പി.എം കേസ് സി.ബി.ഐക്ക് വിടാത്തത്. കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുന്ന നിലപാടാണ് സി.പി.എമ്മിനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിച്ചു നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

SHARE