മസാല ബോണ്ട്: ഫയലുകള്‍ പ്രതിപക്ഷ എം.എല്‍.എമാരെ കാണിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച ഫയലുകളെല്ലാം പ്രതിപക്ഷ എം.എല്‍ .എമാരുടെ സംഘത്തെ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി.
സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യു.ഡി.എഫിനും യോജിപ്പാണുള്ളതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പക്ഷേ അത് സുതാര്യമായും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുമാകണം. പക്ഷേ മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്‍ അടി മുടി ദുരൂഹത നിറഞ്ഞു നില്‍ക്കുകയാണ്. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത് മുതല്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും ഒന്നിന് പുറകെ ഒന്നായി അസത്യങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വയ്ക്കാന്‍ കാണിക്കുന്ന വെപ്രാളം ഇത് സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

SHARE