രാഹുല്‍ വരുന്നത് ഇടതിനെ തോല്‍പിക്കാന്‍ തന്നെ: ചെന്നിത്തല


മലപ്പുറം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതു വഴി ഇടതുമുന്നണിയെ തോല്‍പിക്കുക എന്ന സന്ദേശം തന്നെയാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്രാവശ്യം കേരളത്തില്‍ നിന്ന് ഒറ്റ കമ്യൂണിസ്റ്റുകാരനും പാര്‍ലമെന്റിലേക്ക് പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് വയനാടിലെ ഭൂരിപക്ഷം കണക്കെ തന്നെ അമേഠിയിലും കിട്ടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു വഴി എന്ത് സന്ദേശമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.