വിമര്‍ശനങ്ങളെ പരിഹസിച്ചു തള്ളുന്ന മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ചെന്നിത്തല

തിരുവനന്തപുരംx: മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിര്‍മാര്‍ജനം ചെയ്യുന്നതില്‍ സര്‍ക്കാരിന് പറ്റിയ വലിയ വീഴ്ചയെ ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ പ്രസ്താവന. കോവിഡ് തടയുന്നതിനായി കണ്ടെയ്ന്‍മെന്റിനോടൊപ്പം തന്നെ മിറ്റിഗേഷനും അവലംബിക്കണമെന്ന് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുകയായിരുന്നു.

എന്നാല്‍ കേരളം പിന്നീട് മിറ്റിഗേഷന്റെ പല മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്തു. മിറ്റിഗേഷനെ നല്ല രീതിയില്‍ ഉപയോഗിക്കാതിരുന്നതാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിച്ച പല വീഴ്ചകളുടെയും കാരണം. ആരോഗ്യ വിദഗ്ധരും ഇക്കാര്യങ്ങള്‍ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

ഈ വിഷയത്തില്‍ പരസ്യമായ ഒരു സംവാദത്തിനാണ് മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചത്. തന്റെ ക്ഷണം സ്വീകരിക്കാനുള്ള ജനാധിപത്യ ബോധം മുഖ്യമന്ത്രിക്ക് കൈമോശം വന്നിട്ടില്ല എന്ന് കരുതുന്നു എന്നും ചെന്നിത്തല പറഞ്ഞു.

SHARE