യു.എ.പി.എ ചുമത്തിയത് കിരാത നടപടി; സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം: ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവര്‍ക്കെതിരായല്ല യു.എ.പി.എ ചുമത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ കിരാത മുഖമാണ് ഇതില്‍ക്കൂടി വ്യക്തമാകുന്നത്. എല്ലാ ജനാധിപത്യാവകാശങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണം. സി.പി.ഐ ഉന്നയിക്കുന്ന കാര്യങ്ങള്‍ പോലും സര്‍ക്കാരിന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

മാവോവാദി അനുകൂല ലഘുലേഖകള്‍ കൈവശംവെച്ചതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.

SHARE