‘സി.പി.ഐ മന്ത്രിമാര്‍ രാജിവെക്കണം’; രമേഷ് ചെന്നിത്തല

തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത സി.പി.ഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനശ്ചിതത്വമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തതിനാലാണ് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം വരെ ബഹിഷ്‌കരിച്ചത്. ഒരു മന്ത്രിക്കെതിരെ നാലുമന്ത്രിമാര്‍ സമരം ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. അതു കൊണ്ടു തന്നെ സി.പി.ഐ മന്ത്രിമാര്‍ ഇനിയും തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നത് അപഹാസ്യ നടപടിയാണ്. ദുര്‍ബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.