കെ.ടി ജലീലെന്ന നാണംകെട്ട മന്ത്രിയാണ് എസ്.എഫ്.ഐ നേതാക്കളുടെ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യുന്നത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നടക്കുന്ന് എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ ടി ജലീലാണ് എസ്.എഫ്.ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ സാമൂഹ്യവിരുദ്ധരുടെ താവളമായി ക്യാമ്പസുകളെ മാറ്റുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണ് എസ്.എഫ്.ഐ നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. എസ്.എഫ്.ഐയുടെ ശവദാഹം നടത്താന്‍ ശ്രമിക്കുന്നു എന്ന് പറയുന്ന ജലീല്‍ വിദ്യാര്‍ത്ഥികളുടെ ശവദാഹം നടത്തണമെന്നാണോ ഉദ്ദേശിക്കുന്നത്. എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്.എഫ്.ഐ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

SHARE