കൊച്ചി; പൗരത്വ നിയമ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇരിക്കുന്ന പദവി മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ ഔചിത്യത്തോടെ പെരുമാറണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ചരിത്രകോണ്‍ഗ്രസില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടില്ലെന്നും, ഇര്ഫാന് ഹബീബിനെപ്പോലെ പ്രായമായ ആള് ഗവര്‍ണറെ എന്തുചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.
കണ്ണൂരിലെ പോലീസ് നടപടി ശരിയായില്ലെന്നും പിണറായി അമിത് ഷായെപ്പോലെ ആകരുതെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. നേരത്തെ ഗവര്‍ണറെ വിമര്‍ശിച്ച് ടിഎന്‍ പ്രതാപന് എംപിയും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്ത് വന്നിരുന്നു.