ചെന്നൈയില്‍ കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാന്‍ ശ്രമം; മരുന്ന് കമ്പനിയിലെ ജീവനക്കാരന്‍ മരിച്ചു

കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ച ആയുര്‍വേദ മരുന്ന് കമ്പനിയിലെ ജീവനക്കാരന്‍ മരിച്ചു. പരീക്ഷണാര്‍ഥം നിര്‍മിച്ച മിശ്രിതം സ്വന്തമായി പരിശോധിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുജാത ബയോടെക് എന്ന മരുന്ന് കമ്പനിയിലെ പ്രൊഡക്ട് മാനേജരായ കെ.ശിവനേശന്‍ ആണ് മരിച്ചത്.കഴിഞ്ഞ 27 വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരുകയായിരുന്നു. പെട്രോളിയം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു അടങ്ങിയ മിശ്രിതം കമ്പനി ഉടമയും ജീവനക്കാരനും ചേര്‍ന്ന് കഴിക്കുകയായിരുന്നു. എന്നാല്‍ ഉടമയുടെ നില ഭേദമായിട്ടുണ്ട്.

നൈട്രിക് ഓക്‌സൈഡും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് കോവിഡ് 19 ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ ശിവനേശനും കമ്പനി ഉടമ ഡോ.രാജ് കുമാറും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ശ്രമം വിജയിച്ചാല്‍ കമ്പനിക്ക് വലിയ നേട്ടം കൊയ്യാമെന്ന് ചിന്തിച്ചാണ് പദ്ധതി തയാറാക്കിയത് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ശിവനേശന്റെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

SHARE